Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open University

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​വേ​ശ​നം: ഓ​ഗ​സ്റ്റ് നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം

കൊ​​​ല്ലം: ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് ഓ​​​ഗ​​​സ്റ്റ് നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി www.sgou.ac.in അ​​​ല്ലെ​​​ങ്കി​​​ല്‍ erp.sgou.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഡ്യൂവ​​​ല്‍ ഡി​​​ഗ്രി സൗ​​​ക​​​ര്യ​​​ത്തോ​​​ടെ ഓ​​​പ്പ​​​ണ്‍ ആ​​​ന്‍​ഡ് ഡി​​​സ്റ്റ​​​ന്‍​സ് ലേ​​​ണിം​​​ഗ് രീ​​​തി​​​യി​​​ല്‍ 28 യു​​​ജി - പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ഴ്‌​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

എം​​​ബി​​​എ / എം​​​സി​​​എ അ​​​ഡ്മി​​​ഷ​​​ന്‍ ജൂ​​​ലൈ പ​​​കു​​​തി​​​യോ​​​ടെ ആ​​​രം​​​ഭി​​​ക്കും. അ​​​ഞ്ചു റീ​​​ജ​​​ണ​​​ല്‍ സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ലാ​​​യി പ​​​ഠി​​​താ​​​ക്ക​​​ളു​​​ടെ സൗ​​​ക​​​ര്യാ​​​ര്‍​ഥം കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം 55 പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ഉ​​​ണ്ട്.

കൊ​​​ല്ലം റീ​​​ജ​​​ണ​​​ല്‍ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ ഫാ​​​ത്തി​​​മ മാ​​​ത നാ​​​ഷ​​​ണ​​​ല്‍ കോ​​​ള​​​ജ്, കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ്, ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ശ്രീ ​​​വി​​​ദ്യാ​​​ധി​​​രാ​​​ജ കോ​​​ള​​​ജ് ഓ​​​ഫ് ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് തേ​​​വ​​​ര്‍​കാ​​​വ്-ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​യാ​​​ണ് കൊ​​​ല്ല​​​ത്തെ സെ​​​ന്‍റ​​​റു​​​ക​​​ള്‍. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www.sgou.ac.in വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.

യു​​​ജി​​​സി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ABC-id- യും DEB-id-​​​യും എ​​​ടു​​​ത്തി​​​രി​​​ക്ക​​​ണം. പ്രോ​​​ഗ്രാം ഫീ​​​സ്, റീ​​​ജ​​​ണ​​​ല്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍, ലേ​​​ണ​​​ര്‍ സ​​​പ്പോ​​​ര്‍​ട്ട് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത, യോ​​​ഗ്യ​​​ത എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. പ്ര​​​വേ​​​ശ​​​നം നി​​​ല​​​വി​​​ലു​​​ള്ള ച​​​ട്ട​​​ങ്ങ​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും.

സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ന​​​മ്പ​​​ര്‍ 9188909901, 9188909902
സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്: 9188909903

പ്രാ​​​യ​​​പ​​​രി​​​ധി​​​യോ മാ​​​ര്‍​ക്ക് മാ​​​ന​​​ദ​​​ണ്ഡ​​​മോ ഇ​​​ല്ലാ​​​തെ അ​​​ര്‍​ഹ​​​രാ​​​യ പ​​​ഠി​​​ക്കാ​​​ന്‍ താ​​​ല്പ​​​ര്യ​​​മു​​​ള്ള എ​​​ല്ലാ​​​വ​​​ര്‍​ക്കും പ​​​ഠി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും. അ​​​ഡ്മി​​​ഷ​​​ന് ടി​​​സി നി​​​ര്‍​ബ​​​ന്ധ​​​മ​​​ല്ല. സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​മ​​​ട​​​ക്കം തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കെ​​​ല്ലാം സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ പ​​​ഠ​​​ന​​​ക്ര​​​മ​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. മി​​​നി​​​മം യോ​​​ഗ്യ​​​ത​​​യു​​​ള്ള ആ​​​ര്‍​ക്കും ഇ​​​ഷ്ട​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദ​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​വാ​​​ന്‍ സാ​​​ധി​​​ക്കും.

പ്ല​​​സ് 2 ടു ​​​അ​​​ല്ലെ​​​ങ്കി​​​ല്‍ പ്രീ ​​​ഡി​​​ഗ്രി അ​​​ല്ലെ​​​ങ്കി​​​ല്‍ ഗ​​​വ​​​ണ്മ​​​ന്‍റ് അ​​​ഗീ​​​കൃ​​​ത ര​​​ണ്ട് അ​​​ല്ലെ​​​ങ്കി​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷ ഡി​​​പ്ലോ​​​മ മി​​​നി​​​മം യോ​​​ഗ്യ​​​ത​​​യു​​​ള്ള ആ​​​ര്‍​ക്കും ഇ​​​ഷ്ട​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദം നേ​​​ടാം. ഡി​​​ഗ്രി ഏ​​​തു വി​​​ഷ​​​യം പ​​​ഠി​​​ച്ചാ​​​ലും ഇ​​​ഷ്ട​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടം.

ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം 16 യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളും, 12 പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ആ​​​റ് യു​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ നാ​​​ലു​​​വ​​​ര്‍​ഷ ഓ​​​ണേ​​​ഴ്‌​​​സ് ഘ​​​ട​​​ന​​​യി​​​ലാ​​​ണ്. നാ​​​ലു വ​​​ര്‍​ഷ ഓ​​​ണേ​​​ഴ്‌​​​സ് ബി​​​രു​​​ദ​​​ത്തി​​​ന് ചേ​​​രു​​​ന്ന​​​വ​​​ര്‍​ക്ക് മൂ​​​ന്നു വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞാ​​​ല്‍ നി​​​ശ്ചി​​​ത ക്രെ​​​ഡി​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഡി​​​ഗ്രി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റോ​​​ടുകൂ​​​ടി എ​​​ക്‌​​​സി​​​റ്റ് ഓ​​​പ്ഷ​​​ന്‍ ന​​​ല്‍​കു​​​ന്നു​​​ണ്ട്.

പി​​​എ​​​സ്‌​​​സി/​​​യു​​​പി​​​എ​​​സ്‌​​​സി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ഈ ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍​ക്ക് ഉ​​​ണ്ട്. മ​​​റ്റ് എ​​​ല്ലാ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​ത്തി​​​നും ഓ​​​പ്പ​​​ണ്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​രു​​​ദം മ​​​റ്റു യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളു​​​ടെ ബി​​​രു​​​ദം പോ​​​ലെ ത​​​ന്നെ സ്വീ​​​കാ​​​ര്യ​​​മാ​​​ണ്. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ഡി​​​ഗ്രി യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍ 22(2020) പ്ര​​​കാ​​​രം റെ​​​ഗു​​​ല​​​ര്‍ ഡി​​​ഗ്രി​​​ക്ക് തു​​​ല്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ തു​​​ല്യ വെ​​​യ്‌​​​റ്റേ​​​ജു​​​മു​​​ണ്ട്.

ആ​​​യു​​​ര്‍​വേ​​​ദം, ക​​​ള​​​രി​​​പ്പ​​​യ​​​റ്റ്, ജ്യോ​​​തി​​​ഷം തു​​​ട​​​ങ്ങി​​​യ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത അ​​​റി​​​വു​​​ക​​​ളെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക്ക് ഈ ​​​വ​​​ര്‍​ഷം തു​​​ട​​​ക്കം കു​​​റി​​​ക്കും.​​സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് തു​​​ട​​​ര്‍​ന്ന് പ​​​ഠി​​​ക്കാ​​​ന്‍ ശ്രീ ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍​ന്ന് അ​​​ര്‍​ഹ​​​രാ​​​യ പ​​​ഠി​​​താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി ഫീ​​​സ് ഇ​​​ള​​​വോ​​​ടെ പ​​​ഠി​​​പ്പി​​​ക്കാ​​​ന്‍ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ള്‍ നി​​​ല​​​വി​​​ലു​​​ണ്ട്. എ​​​ല്ലാ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ​​​യും പ​​​ദ്ധ​​​തി വി​​​ഹി​​​ത​​​ത്തി​​​ല്‍ ഇ​​​തി​​​നാ​​​യു​​​ള്ള ഫ​​​ണ്ട് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​​​ സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും അ​​​ഡ്മി​​​ഷ​​​ന്‍ ഹെ​​​ല്പ് ഡെ​​​സ്‌​​​ക് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യി അ​​​താ​​​തു ജി​​​ല്ലാ സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

Latest News

Corehub Up